മുരുക ഭക്ത സംഗമം - 2026

ഓം ശരവണഭവായ നമഃ🙏

അഗസ്ത്യ മഹർഷിയുടെ ശിഷ്യനും പതിനെട്ടു സിദ്ധന്മാരിൽ പ്രമുഖനുമായ ഭോഗർ സിദ്ധരുടെ ശിഷ്യനാണ് പുലിപ്പാണി സിദ്ധർ. ഗുരുവും ശിഷ്യനും പതിനെട്ടു സിദ്ധരിൽപ്പെടുന്നു. അതായത് ഗുരുവിനെ പോലെ തന്നെ ശിഷ്യനും. പഴനിമലയിൽ ഭഗവാൻ മുരുകന്റെ നവപാഷാണ വിഗ്രഹം നിർമ്മിച്ചത് ഭോഗർ സിദ്ധർ ആണ്. അദ്ദേഹം ഭഗവാനെ പൂജിച്ചു വന്നു. അദ്ദേഹത്തിന്റെ സമാധിക്ക് ശേഷം പുലിപ്പാണി സിദ്ധർ ആണ് മുരുക ഭഗവാനെ പൂജിച്ചിരുന്നത്. പതിമൂന്ന് തലമുറകളായി അദ്ദേഹത്തിൻ്റെ പിൻഗാമികൾ പഴനി കുന്നിലെ ഗുഹാ കവാടം സംരക്ഷിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

'ഓം പുലിപ്പാണിച്ചിത്തർ തിരുവടികൾ പോറ്റി' എന്ന മന്ത്രം ഇദ്ദേഹത്തെ സ്മരിക്കാൻ ഉപയോഗിക്കുന്നു.

ജനുവരി 16,17,18. എന്നീ ദിവസങ്ങളിൽ തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് നടക്കുന്ന മുരുക ഭക്തസംഗമത്തിൽ ജനുവരി 18 ന് സർവ്വ ഐശ്വര്യ കാർത്തികേയ മഹാ ഹോമത്തിന് ആചാര്യ സ്ഥാനത്തേയ്ക്ക് പഴനിയിൽ നിന്നും പുലിപ്പാണി സിദ്ധരുടെ പരമ്പരയിലെ ഇപ്പോഴത്തെ മഠാധിപതിയായ ശ്രീമദ് ശിവാനന്ദ പുലിപാണി സിദ്ധർ എത്തുന്നു. സ്വാമികൾ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. മഹത്തായ പരമ്പരയിലെ സ്വാമിയുടെ സാനിദ്ധ്യത്തിൽ നടക്കുന്ന ഹോമത്തിൽ എല്ലാ ഭക്തരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. 🙏🙏🙏

ഹോമത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഭക്തജനങ്ങൾ കോൺടാക്ട് ചെയ്യുക